കോട്ടയം: മുന്നണിയിൽ കടുത്ത അവഗണനയാണ് നേരിടുന്നതെന്നും എൻഡിഎ വിടണമെന്നും ബിഡിജെഎസിൽ പ്രമേയം. കോട്ടയം ജില്ലാ ക്യാമ്പിലാണ് മുന്നണി വിടണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയത്.
എൻഡിഎയിൽ കടുത്ത അവഗണനയാണ് നേരിടുന്നത്. അർഹമായ സ്ഥാനമാനങ്ങൾ നൽകിയില്ല. കഴിഞ്ഞ ഒമ്പത് വർഷങ്ങളായി ഒരു പരിഗണനയും ലഭിച്ചിട്ടില്ലെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു.
തുഷാർ വെള്ളാപ്പള്ളി പങ്കെടുത്ത ക്യാമ്പിലാണ് പ്രമേയം അവതരിപ്പിച്ചത്. തുടർ തീരുമാനങ്ങൾക്കായി സംസ്ഥാന സമിതിയെ ചുമതലപ്പെടുത്തി. എന്നാൽ ബിഡിജെഎസ് ചെയർമാൻ തുഷാർ വെള്ളാപ്പള്ളി ഇതിനോട് പ്രതികരിച്ചിട്ടില്ല