ഡൽഹി: ഇന്ന് മുതൽ ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാകും. സ്വതന്ത്ര ഇന്ത്യയിൽ ഇതാദ്യമായാണ് ഒരു സംസ്ഥാനം ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത്. സർക്കാർ ജീവനക്കാരുടെ പരിശീലനം, മോക്ക് ഡ്രില്ലുകൾ, ഡ്രൈ-റൺ സെഷനുകൾ എന്നിവ പൂർത്തിയാക്കിയ ശേഷം മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി യുസിസി പോർട്ടൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ഇതിനുശേഷം യുസിസി ഔദ്യോഗികമായി അംഗീകരിച്ചുകൊണ്ടുള്ള വിജ്ഞാപനവും പുറത്തിറക്കും.
ഉത്തരാഖണ്ഡിനെ സംബന്ധിച്ചെടുത്തോളം ഏകീകൃത സിവിൽ കോഡ് ഒരു സുപ്രധാന നാഴികകല്ലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷം ഈ പുരോഗമന നിയമനിർമ്മാണം നടത്തുന്ന ആദ്യ സംസ്ഥാനമായിരിക്കുകയാണ് ഉത്തരാഖണ്ഡെന്നും അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ വർഷമായിരുന്നു സംസ്ഥാന നിയമസഭയിൽ ബിൽ അവതരിപ്പിച്ചത്. തുടർന്ന് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. ഒരു വർഷം കഴിഞ്ഞാണ് ഇപ്പോൾ നിയമനം നടപ്പാക്കുന്നത്. സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നത് ബി ജെ പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.
ഇന്ന് മുതൽ ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാകും
RELATED ARTICLES