Tuesday, January 28, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രിംകോടതി

പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രിംകോടതി

പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രിംകോടതി. നടന്‍ ജയചന്ദ്രന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ അപേക്ഷയിലാണ് സുപ്രിംകോടതിയുടെ ഇടപെടല്‍. നടന്‍ അന്വേഷണവുമായി സഹകരിക്കണമെന്നും ജസ്റ്റിസ് ബി വി നാഗരത്‌ന അറിയിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അന്തിമ ഉത്തരവുണ്ടാകുംവരെയാണ് അറസ്റ്റ് തടഞ്ഞത്.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ഉള്ള നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് ഹര്‍ജികാരന്‍ കോടതിയില്‍ പറഞ്ഞു.

നാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് മുന്‍കൂര്‍ ജാമ്യം തേടി കൂട്ടിക്കല്‍ ജയചന്ദ്രന്‍ സുപ്രിംകോടതിയെ സമീപിച്ചത്. ജയചന്ദ്രന്‍ മുന്‍കൂര്‍ ജാമ്യം തേടി കേരള ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം തള്ളിയിരുന്നു. കഴിഞ്ഞ ഏഴുമാസമായി നടന്‍ ഒളിവിലാണ്.

കുട്ടിയുടെ അമ്മയുടെ പരാതിയിലായിരുന്നു കേസെടുത്തിരുന്നത്. കുടുംബം തര്‍ക്കം മുതലെടുത്ത് കുട്ടിയെ കൂട്ടിക്കല്‍ ജയചന്ദ്രന്‍ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. കഴിഞ്ഞ വര്‍ഷം ജൂണിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. നടന്‍ ഒളിവിലാണെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com