Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsട്രംപ് കടുപ്പിച്ചുതന്നെ ! 19 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ലിംഗമാറ്റത്തിന് സഹായമില്ല, ഉത്തരവില്‍ ഒപ്പുവെച്ചു

ട്രംപ് കടുപ്പിച്ചുതന്നെ ! 19 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ലിംഗമാറ്റത്തിന് സഹായമില്ല, ഉത്തരവില്‍ ഒപ്പുവെച്ചു

വാഷിംഗ്ടണ്‍: ജനുവരി ഇരുപതിന് അധികാരമേറ്റതുമുതല്‍ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിലാണ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ശ്രദ്ധ. അനധികൃത കുടിയേറ്റക്കാരുടെ കാര്യത്തിലുള്‍പ്പെടെ ട്രംപ് ഭരണ കൂടത്തിന് ശരവേഗമാണിപ്പോള്‍. ഇപ്പോഴിതാ ലിംഗമാറ്റ ചികിത്സ നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യത്തിലും നിലപാടറിയിച്ചിരിക്കുന്നു.

19 വയസ്സിന് താഴെയുള്ള വ്യക്തികളുടെ ലിംഗ മാറ്റത്തിന് സഹായം നല്‍കരുതെന്ന് വ്യക്തമാക്കുന്ന ഒരു എക്‌സിക്യൂട്ടീവ് ഉത്തരവിറക്കിയിരിക്കുകയാണ് ട്രംപ്. പ്രായപൂര്‍ത്തിയാകാത്തവര്‍ ലിംഗമാറ്റം നടത്തുന്നത് നിര്‍ത്തുക എന്ന പ്രചാരണ പ്രതിജ്ഞ നിറവേറ്റുന്നതിനുള്ള ചുവടുവയ്പ്പാണിത്. ലിംഗമാറ്റത്തിന്റെ ഭാഗമായി പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് നല്‍കുന്ന മരുന്നുകള്‍, ലൈംഗിക ഹോര്‍മോണുകള്‍, ശസ്ത്രക്രിയാ നടപടിക്രമങ്ങള്‍ എന്നിവയ്ക്കായി ഇനി ധനസഹായം ഉള്‍പ്പെടെയുള്ള സഹായം ഭരണകൂടത്തിന് നല്‍കാനാകില്ല.

‘ഒരു ലിംഗത്തില്‍ നിന്ന് മറ്റൊന്നിലേക്കുള്ള ഒരു കുട്ടിയുടെ ‘മാറ്റം’ നടത്തുന്നതിന്’ ധനസഹായം നല്‍കുകയോ സ്‌പോണ്‍സര്‍ ചെയ്യുകയോ പ്രോത്സാഹിപ്പിക്കുകയോ സഹായിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യില്ല എന്നതാണ് യുഎസിന്റെ നയം, കൂടാതെ വിനാശകരവും ജീവിതത്തെ മാറ്റിമറിക്കുന്നതുമായ ഈ നടപടിക്രമങ്ങളെ നിരോധിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്ന എല്ലാ നിയമങ്ങളും കര്‍ശനമായി നടപ്പിലാക്കുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

ഇത് രാജ്യത്തുടനീളമുള്ള ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കുള്ള സംരക്ഷണങ്ങൾ പിൻവലിക്കാനുള്ള അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നീക്കമാണ്. ഫെഡറല്‍ ജീവനക്കാര്‍ക്കുള്ള ആരോഗ്യ സംരക്ഷണ പദ്ധതികള്‍ക്കും സൈനിക അംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള ആരോഗ്യ സംരക്ഷണ പദ്ധതിയായ മെഡികെയ്ഡ്, മെഡികെയര്‍, ട്രൈകെയര്‍ എന്നിവയിലൂടെ നടപ്പിലാക്കുന്ന പദ്ധതികള്‍ക്കും ഈ ഉത്തരവ് ബാധകമാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments