Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅർജന്റീനൻ സൂപ്പർ താരം ലയണൽ മെസ്സി 2026ലെ ഫുട്ബോൾ ലോകകപ്പും കളിക്കുമെന്ന് സൂചന നൽകി ടീം...

അർജന്റീനൻ സൂപ്പർ താരം ലയണൽ മെസ്സി 2026ലെ ഫുട്ബോൾ ലോകകപ്പും കളിക്കുമെന്ന് സൂചന നൽകി ടീം പരിശീലകൻ ലിയോണൽ സ്കെലോണി

അർജന്റീനൻ സൂപ്പർ താരം ലയണൽ മെസ്സി 2026ലെ ഫുട്ബോൾ ലോകകപ്പും കളിക്കുമെന്ന് സൂചന നൽകി ടീം പരിശീലകൻ ലിയോണൽ സ്കെലോണി. മെസ്സിയിൽ ഇനിയും ഫുട്ബോൾ ബാക്കിയുണ്ട്. ഇക്കാര്യം മെസ്സിക്കും അയാളുടെ സഹതാരങ്ങൾക്കും നന്നായി അറിയാം. ഇപ്പോഴത്തെ ടീമിലെ എല്ലാവർക്കും 2026ലെ ലോകകപ്പ് കളിക്കാൻ ആ​ഗ്രഹമുണ്ട്. ഡിസ്പോർട്സിന് നൽകിയ അഭിമുഖത്തിൽ ലിയോണൽ സ്കെലോണി പ്രതികരിച്ചു.അർജന്റീനൻ ടീം എന്താണ് ചിന്തിക്കുന്നതെന്ന് മെസ്സിക്ക് നന്നായി അറിയാം. എങ്കിലും ഇനി എന്താണ് സംഭവിക്കുന്നതെന്നറിയാൻ എല്ലാവരും കാത്തിരിക്കുകയാണ്. നിലവിൽ ഔദ്യോ​ഗിക പ്രഖ്യാപനം നടത്താറായിട്ടില്ല. സ്കെലോണി വ്യക്തമാക്കി.

2022ലെ ഫുട്ബോൾ ലോകകപ്പ് വിജയിച്ചതോടെയാണ് മെസ്സി കരിയറിലെ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയത്. 2021ൽ കോപ്പ അമേരിക്ക കിരീടവും അതേവർഷം തന്നെ ഫൈനലിസിമ കിരീടവും മെസ്സിയും അർജന്റീനയും സ്വന്തമാക്കി. 2022ൽ ലോകകിരീടവും സ്വന്തമാക്കിയതോടെ മെസ്സിയുടെ കരിയർ പൂർണതയിലെത്തി. 2023ൽ ബലോൻ ദ് ഓർ പുരസ്കാരം എട്ടാം തവണയും മെസ്സി സ്വന്തമാക്കി. പിന്നാലെ 2024ൽ കോപ്പ അമേരിക്ക കിരീടനേട്ടം ആവർത്തിച്ചു. എങ്കിലും അമേരിക്കൻ ക്ലബ് ഇന്റർ മയാമിയിലും അർജന്റീനൻ ദേശീയ ടീമിലുമായി മെസ്സി തുടരുകയാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments