
ഡല്‍ഹി: മൂന്നാം മോദി സർക്കാരിന്‍റെ രണ്ടാം ബജറ്റവതരണം പാര്‍ലമെന്‍റില്‍ പുരോഗമിക്കുകയാണ്. പ്രതിപക്ഷ ബഹളത്തോടെയായിരുന്നു തുടക്കം. ബജറ്റവതരണം ബഹിഷ്കരിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. കുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ മരിച്ച സംഭവത്തെച്ചൊല്ലിയായിരുന്നു പ്രതിപക്ഷത്തിന്‍റെ ബഹളം.ബജറ്റിന് ശേഷം മറ്റുവിഷയങ്ങൾ ചർച്ച ചെയ്യാമെന്ന് സ്പീക്കർ അറിയിച്ചു.
അടുത്ത 5 വർഷം എല്ലാവരുടെയും ക്ഷേമം ഉറപ്പു വരുത്താനുള്ള അവസരമായി കാണുന്നു. വളർച്ചയെ ത്വരിതപ്പെടുത്തുന്ന ബജറ്റെന്ന് ധനമന്ത്രി പറഞ്ഞു. മധ്യവർഗത്തിന്‍റെ ശക്തി കൂട്ടുന്ന ബജറ്റ്. വികസിത ഭാരതം ദാരിദ്ര്യ മുക്തവും കുറഞ്ഞ ചെലവിൽ ചികിത്സയും സാമ്പത്തിക പ്രവർത്തനങ്ങളിൽ 70 ശതമാനം സ്ത്രീ പ്രാതിനിധ്യവും ലക്ഷ്യമിടുന്നു. സമ്പൂർണ ദാരിദ്ര്യ നിർമാർജനമാണ് ലക്ഷ്യമെന്നും നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.