Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഉന്നതകുലജാതർ' വരണമെന്ന പ്രസ്താവന പിൻവലിക്കുന്നതായി സുരേഷ് ഗോപി

ഉന്നതകുലജാതർ’ വരണമെന്ന പ്രസ്താവന പിൻവലിക്കുന്നതായി സുരേഷ് ഗോപി

ന്യൂഡൽഹി: ആദിവാസി വകുപ്പിന്റെ ചുമതലയിൽ ‘ഉന്നതകുലജാതർ’ വരണമെന്ന പ്രസ്താവന പിൻവലിക്കുന്നതായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. രാവിലെ താൻ പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങൾ വളച്ചൊടിച്ചെന്നും അദ്ദേഹം പറഞ്ഞു. താൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ലെങ്കിൽ വിശദീകരണവും ഇഷ്ടപ്പെടില്ലെന്നും പ്രസ്താവന പിൻവലിക്കുന്നുവെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
‘അട്ടപ്പാടിയിൽ പോയി ചോദിച്ചാൽ ഞാൻ ആരാണെന്ന് പറയും. രാഷ്ട്രപതിയെ അവഹേളിച്ചവരെ ഇവർക്ക് വേണ്ട. വേർതിരിവ് വേണ്ട എന്നേ ഉദ്ദേശിച്ചിട്ടുള്ളു. പ്രസ്താവന പിൻവലിക്കുന്നു’, അദ്ദേഹം പറഞ്ഞു.
മലപ്പുറത്ത് ഭർതൃ വീട്ടിൽ യുവതി ജീവനൊടുക്കിയ സംഭവം; വിഷ്ണുജ നേരിട്ടത് കൊടിയ പീഡനം; ഭർത്താവ് പ്രബിൻ അറസ്റ്റിൽ
മലപ്പുറത്ത് ഭർതൃ വീട്ടിൽ യുവതി ജീവനൊടുക്കിയ സംഭവം; വിഷ്ണുജ നേരിട്ടത് കൊടിയ പീഡനം; ഭർത്താവ് പ്രബിൻ അറസ്റ്റിൽ
കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾ തിരഞ്ഞെടുപ്പ് നേട്ടത്തിനെന്ന് പറഞ്ഞു കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളത്തിൽ എയിംസ് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജാതി അടിസ്ഥാനത്തിൽ ജില്ലകളെ വേർതിരിക്കുന്നത് പോലെ വയനാടിനെ തിരിച്ചു കാണരുതെന്നും അദ്ദേഹം പറഞ്ഞു.’എയിംസ് വരുന്നെങ്കിൽ ആലപ്പുഴയിൽ അനുവദിക്കണമെന്ന് 2016ൽ ആവശ്യപ്പെട്ടു. ആലപ്പുഴ എയിംസ് ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് പിണറായി വിജയനോട് ആവശ്യപ്പെട്ടു. ആലപ്പുഴയിൽ എയിംസ് വരുത്താൻ യുദ്ധം ചെയ്യാൻ ഞാൻ തയ്യാറാണ്. ഇതുവരെ കേരള സർക്കാർ ആലപ്പുഴയെ എയിംസ് ലിസ്റ്റിൽ ഉൾപെടുത്തിയിട്ടില്ല’, സുരേഷ് ഗോപി പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments