തിരുവനന്തപുരം: നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ മനുഷ്യബോംബ് സ്‌ഫോടനം നടത്തുമെന്ന് ഇമെയിൽ സന്ദേശം. തമ്പാനൂരിലെ ഹോട്ടൽ ഫോർട്ട് മാനറിലാണ് സന്ദേശമെത്തിയത്. ഉച്ചക്ക് രണ്ടേകാലിന് മുമ്പ് സ്‌ഫോടനം നടത്തുമെന്നായിരുന്നു മുന്നറിയിപ്പ്. ബോംബ് സ്‌ക്വാഡ് അടക്കം മണിക്കൂറുകളോളം തെരച്ചിൽ നടത്തിയെങ്കിലും സംശകരമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. അടുത്തിടെ നഗരത്തിലെ മറ്റ് രണ്ട് ഹോട്ടലുകളുകളിലും ഇത്തരത്തിൽ ഇമെയിൽ വഴി വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ എത്തിയിരന്നു. ഈ സാഹചര്യത്തിൽ ഈ മെയിൽ അയച്ചയാളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി ഡിസിപി ദേശ്മുഖ് മാധ്യമങ്ങളോട് പറഞ്ഞു.



