Tuesday, April 8, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസുരേഷ്‌ഗോപിയുടെ ഉന്നതകുലജാതർ പരാമർശം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യം

സുരേഷ്‌ഗോപിയുടെ ഉന്നതകുലജാതർ പരാമർശം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യം

സുരേഷ്‌ഗോപിയുടെ ഉന്നതകുലജാതർ പരാമർശം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യം. സി പി ഐ പാര്‍ലമെന്റെറി പാര്‍ട്ടി നേതാവും രാജ്യസഭാംഗവുമായ അഡ്വ പി സന്തോഷ് കുമാര്‍ രാജ്യസഭാ ചെയര്‍മാന് നോട്ടീസ് നല്‍കി. കേന്ദ്രമന്ത്രിയുടെ പരാമര്‍ശം സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് നോട്ടീസിൽ പറയുന്നത്. ചട്ടം 267 പ്രകാരം രാജ്യസഭയില്‍ നോട്ടീസ് സമര്‍പ്പിച്ചിരിക്കുന്നത്.

അതേസമയം, സുരേഷ് ഗോപിയുടെ പരാമർശം അങ്ങേയറ്റം തെറ്റാണെന്ന് മന്ത്രി പി.രാജീവ് ആവശ്യപ്പെട്ടു. ഒരു പൗരൻ പോലും പറയാൻ മടി കാണിക്കുന്ന പരാമർശമാണ് കേന്ദ്രമന്ത്രി നടത്തിയത്. കോൺഗ്രസിന്‍റെ അഖിലേന്ത്യാ നേതൃത്വം ഏറ്റെടുക്കേണ്ട വിഷയമാണ്. കേരളത്തിന്‍റെ പ്രശ്നം മാത്രമല്ലയിത്. മനുസ്മൃതിയുടെ മനസ്സാണ് കേന്ദ്രമന്ത്രിയിൽ നിന്നും പുറത്തുവന്നത്. ഇതിനെതിരെ മതനിരപേക്ഷ മനസ്സുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും പ്രതിഷേധിക്കണമെന്നും രാജീവ് പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com