പുന്തല മുസ്ലീം ജമാഅത്ത് പള്ളിയിൽ ആണ്ടുതോറും നടത്തിവരാറുള്ള നേർച്ചയും അതിനോടനുബന്ധിച്ചുള്ള ചന്ദനക്കുട മഹോത്സവവും 2025 ഫെബ്രുവരി 7 (മകരം 25 ) വെള്ളിയാഴ്ച നടക്കും.
രാവിലെ 6 ന് മൗലൂദ് പാരായണം രാവിലെ 7 ന് നേർച്ച ,രാവിലെ 11.30 നേർച്ച എഴുന്നള്ളത്ത്, ഉച്ചയ്ക്ക് 4 മണിക്ക് ചരിത്ര പ്രസിദ്ധമായ മാലുസ എഴുന്നള്ളത്ത് നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടേയും ബാന്റുമേളം,ചെണ്ടമേളം,അറബനാമുട്ട് ,ദഫ്മുട്ട് തുടങ്ങിയ വാദ്യശീലുകളുടെയും അകമ്പടിയോട് കൂടി പള്ളിയിൽ നിന്നും പുറപ്പെടും രാത്രി 7.30 മുതൽ കുളനട കാണിയ്ക്ക മണ്ഡപ ജംഗ്ഷനിൽ മത്സര ചെണ്ടമേളം (മൂർത്തി കലാ സമിതി കൊല്ലം VS ചെമ്പട കലാസമിതി പുല്ലാട് ) തുടർന്ന് ബാന്റ്മേളം അവതരണം തിരുവനന്തപുരം സിംഫണി രാത്രീ 10 മണിക്ക് മാലുസ എഴുന്നള്ളത്ത് കക്കടയിൽ എത്തിച്ചേരുമ്പോൾ വമ്പിച്ച സ്വീകരണവും കരിമരുന്ന് പ്രയോഗവും തുടർന്ന് മത്സര ചെണ്ടമേളവും നടക്കും