അബൂദബി: വ്യവസായി എം.എ യൂസഫലി പ്രവാസലോകത്ത് അരനൂറ്റാണ്ട് പൂര്‍ത്തീകരിച്ചതിന്റെ ഭാഗമായി 50 കുട്ടികള്‍ക്കുള്ള സൗജന്യ ഹൃദയശസ്ത്രക്രിയാ പദ്ധതി പൂര്‍ത്തിയായി. ഗോള്‍ഡന്‍ ഹാര്‍ട്ട് ഇനിഷ്യേറ്റീവ് എന്നു പേരിട്ട ഈ പദ്ധതി ആവിഷ്‌കരിച്ചത് ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് സ്ഥാപകന്‍ ഡോക്ടര്‍. ഷംഷീര്‍ വയലില്‍ ആണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 50 കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്.
യൂസുഫലിയുടെ മകള്‍ ഡോ. ഷബീന യൂസുഫലിയുടെ ഭര്‍ത്താവ് കൂടിയായ ഡോ. ഷംഷീര്‍ വയലിലാണ് പദ്ധതി പ്രഖ്യാപിച്ചത്. ഇന്ത്യക്കു പുറമെ ഈജിപ്ത്, സെനഗല്‍, ലിബിയ, തുനീഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കാണ് സൗജന്യ ശസ്ത്രക്രിയ നടത്തിയത്.