തിരുവനന്തപുരം: എം.ടി വാസുദേവൻ നായരുടെ സ്മരണയ്ക്കായി തിരൂർ തുഞ്ചൻപറമ്പിൽ സ്മാരകം നിർമിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ആദ്യഘട്ടത്തിൽ അഞ്ചു കോടി രൂപ ഇതിനായി അനുവദിക്കും. വൈക്കം സത്യാഗ്രഹത്തിന്‍റെ സ്മാരക കേന്ദ്രത്തിന് അഞ്ച് കോടി രൂപ അനുവദിച്ചു.
കലാമണ്ഡലം കൽപിത സർവകലാശാലയ്ക്ക് പതിനൊന്നരക്കോടിയും അനുവദിച്ചു. ചലച്ചിത്ര അക്കാദമിക്ക് 14 കോടിയും സാംസ്കാരിക ഡയറക്റ്റേറ്റിന് 30 കോടി വകയിരുത്തി. തിരുവനന്തപുരത്തെ അയ്യൻകാളി ഹാള്‍ നവീകരണത്തിന് 1 കോടിയും മാറ്റിവച്ചു. തിരുവനന്തപുരത്ത് നടപ്പിലാക്കിയ ആർട്ടിരിയ പദ്ധതി മറ്റു നഗരങ്ങളിൽ നടപ്പിലാക്കാൻ രണ്ടു കോടിയും അനുവദിച്ചു.