ന്യൂഡൽഹി: ഡൽഹിയിലെ അധികാരം നഷ്ടപ്പെട്ടതോടെ ആംആദ്മി പാർട്ടി നേതൃത്വം കൂടുതൽ ശ്രദ്ധ പാർട്ടി ഭരിക്കുന്ന പഞ്ചാബിന് നൽകും. രണ്ട് വർഷം കഴിഞ്ഞ് പഞ്ചാബിൽ നടക്കാൻ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടിയെ അധികാരത്തിലെത്തിക്കുക എന്നതിലായിരിക്കും തന്റെ ഇനിയുള്ള ശ്രദ്ധയെന്ന് സംസ്ഥാനത്ത് നിന്നുള്ള എംഎൽഎമാരോട് ആംആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.
‘പഞ്ചാബ് മോഡൽ’ ഭരണ സംവിധാനത്തെ ഉയർത്തിപ്പിടിക്കണം. പദ്ധതികൾ നിന്നുപോകുന്ന അവസ്ഥയുണ്ടാവരുത്. സംസ്ഥാനത്തെ ആംആദ്മി പാർട്ടി ഭരണത്തിന് സ്ഥിരതയുണ്ടെന്നുള്ള തോന്നൽ ഉണ്ടാക്കണമെന്നും കെജ്‌രിവാൾ നിർദേശിച്ചെന്നാണ് വിവരം.
ഡൽഹിയിൽ നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ സർക്കാരിനെ നിലനിർത്തിക്കൊണ്ടുപോകുക എഎപിക്ക് പ്രയാസമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടി നിരവധി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു.എഎപിയുടെ സംസ്ഥാന ഘടകത്തിൽ ഭിന്നിപ്പുണ്ടെന്നും പ്രചാരണമുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് വേളയിൽ പഞ്ചാബിൽ നിന്നുള്ള എംഎൽഎമാരേയും എഎപി പ്രചാരണത്തിനിറക്കിയിരുന്നു.
ആംആദ്മി പാർട്ടി നേതൃത്വം കൂടുതൽ ശ്രദ്ധ ഇനി പാർട്ടി ഭരിക്കുന്ന പഞ്ചാബിന്
RELATED ARTICLES