ശ്രീലങ്കയിൽ കോടികൾ മുതൽമുടക്കുള്ള രണ്ട് പുനരുപയോഗ കാറ്റാടിപ്പാടങ്ങളുടെ നിർമ്മാണത്തിൽ നിന്ന് അദാനി ഗ്രീൻ എനർജി ലിമിറ്റഡ് പിന്മാറിയതായി കമ്പനി അറിയിച്ചു. ശ്രീലങ്കയിലെ മാന്നാറിലും പൂനെറിനിലും 484 മെഗാവാട്ട് (മെഗാവാട്ട്) ശേഷിയുള്ള രണ്ട് പുനരുപയോഗ കാറ്റാടിപ്പാടങ്ങൾ സ്ഥാപിക്കുന്നതിനായി അദാനി ഗ്രീൻ എനർജി രണ്ട് വർഷത്തിലേറെയായി സിലോൺ വൈദ്യുതി ബോർഡുമായും (സിഇബി) സർക്കാർ വകുപ്പുകളുമായും നീണ്ട ചർച്ചകൾ നടത്തുകയായിരുന്നു. അതിനിടെയിലാണ് പിന്മാറിയതായി അറിയിച്ചത്. പദ്ധതിക്കെതിരെ പാരിസ്ഥിതിക, അഴിമതി ഉയര്‍ന്നിരുന്നു.
അധികാരത്തിലേറിയാല്‍ പദ്ധതി പുനരാലോചിക്കുമെന്ന് പ്രസിഡന്‍റ് അനുര ദിസനായകെ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പറഞ്ഞിരുന്നു. പദ്ധതിയെക്കുറിച്ച് കൂടുതല്‍ പരിശോധനക്കായി മന്ത്രിസഭ മറ്റൊരു സമിതിയും പ്രോജക്ട് കമ്മിറ്റിയും രൂപീകരിക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു. തുടർന്നാണ് പ്രസ്തുത പദ്ധതിയിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതെന്നും അദാനി ഗ്രീൻ എനർജി വ്യക്തമാക്കി.