Saturday, April 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപെരുനാട് യുവാവ് കുത്തേറ്റ് മരിച്ച സംഭവം : എട്ട് പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടി

പെരുനാട് യുവാവ് കുത്തേറ്റ് മരിച്ച സംഭവം : എട്ട് പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടി

പത്തനംതിട്ട : പെരുനാട് മഠത്തുംമൂഴി യിൽ ഇന്നലെ രാത്രി 9. 30 ഓടെ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ എട്ട് പ്രതികളെ പോലീസ് ഉടനടി പിടികൂടി. പെരുനാട് മാമ്പാറ പട്ടാളത്തറയിൽ ജിതിൻ ഷാജി (33)യാണ്‌ കൊല്ലപ്പെട്ടത്. കൂനങ്കര മഠത്തുംമ്മൂഴി പുത്തൻ വീട്ടിൽ പി എസ് വിഷ്ണു(37)വാണ്‌ കുത്തിയത്. ഇയാൾ ഉൾപ്പെടെ 8 പ്രതികൾ പിടിയിലായി. പെരുനാട് മഠതുമ്മൂഴി പുത്തൻ പറമ്പിൽ വീട്ടിൽ പി നിഖിലേഷ് കുമാർ(30), കൂനൻകര വേലൻ കോവിൽ വീട്ടിൽ സരൺ മോൻ (32), കൂനൻകര കുന്നുംപുറത്ത് വീട്ടിൽ എസ് സുമിത്ത്(39), വയറൻ മരുതി വട്ടപ്പറമ്പിൽ വീട്ടിൽ എം ടി മനീഷ്(30), കൂനൻകര ആര്യാഭവൻ വീട്ടിൽ ആരോമൽ(24),മഠത്തു മൂഴി കുന്നുംപുറത്ത് വീട്ടിൽ മിഥുൻ മധു (22), കൂനൻകര ആനപ്പാറ മേമുറിയിൽ വീട്ടിൽ അഖിൽ സുശീലൻ (30)എന്നിവരാണ് അറസ്റ്റിലായത്.
ജിതിനു ഗുരുതരമായി പരിക്ക്പറ്റി പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. ജിതിൻ ലോഡിങ് തൊഴിലാളിയും അവിവാഹിതനുമാണ്. പെരുനാട് പോലീസ് തുടർനടപടികൾ സ്വീകരിച്ചു.
അനന്തുവുമായി ഇന്നലെ രാത്രി മഠത്തുംമൂഴിയിൽ വച്ച് പ്രതികൾ പ്രശ്നമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് അടിപിടിയും തുടർന്ന് കൊലപാതകവും നടന്നത്. ആക്രമണത്തിൽ മറ്റ് മൂന്ന് പേർക്ക് പരിക്കുണ്ട്. തുടർന്ന് രാത്രി ഒമ്പതരയോടെ, പ്രതികളായ നിഖിലേഷ് ശരൺ സുമിത്ത് എന്നിവരും, ഇവർ വിളിച്ചു വരുത്തിയ മനീഷ് ആരോമൽ മിഥുൻ അഖിൽ വിഷ്ണു എന്നിവരും ചേർന്ന് അനന്തുവിനെ തല്ലി. പ്രതികൾ അനന്തുവിനെ മർദ്ദിക്കുന്നത് കണ്ടു സുഹൃത്ത് വിഷ്ണു ഇടപെടുകയും പ്രശ്നം സംസാരിച്ചു രമ്യതയിലാക്കുകയും ചെയ്തു. തുടർന്ന് കാറിൽ അവിടെ എത്തിയ പ്രതി വിഷ്ണു അനന്തുവുമായി തർക്കത്തിൽ ഏർപ്പെട്ടു.
പ്രശ്നമറിഞ്ഞു സ്ഥലത്തെത്തിയ ജിതിനെയും പ്രതികൾ മർദ്ദിച്ചു. അനന്തു ഓടിമാറിയപ്പോൾ മറ്റ് പ്രതികൾ ചേർന്ന് ജിതിനെ പിടിച്ചുനിർത്തുകയും, വിഷ്ണു കാറിൽ വെച്ചിരുന്ന കത്തിയെടുത്ത് ജിതിന്റെ വയറിന്റെ വലതുഭാഗത്തും തുടയിലും കുത്തുകയുമായിരുന്നു. ആക്രമണത്തിൽ അനന്തുവിനും മനോജിനും ശരത്തിനും പരിക്കേറ്റു. തുടർന്ന് പ്രതികൾ കാറിൽ കയറി രക്ഷപ്പെട്ടു.
ജിതിനെ പെരുനാട് ഗവൺമെന്റ് ആശുപത്രി ആശുപത്രിയിൽ എത്തിച്ചെങ്കിലും, പരുക്ക് ഗുരുതരമായതിനാൽ പത്തനംതിട്ട സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.എന്നാൽ തുടർന്ന് മരണപ്പെടുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ
റാന്നി ഡി വൈ എസ് പി ആർ ജയരാജിന്റ നേതൃത്വത്തിൽ പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവശേഷം കാറിൽ രക്ഷപ്പെട്ട പ്രതികളെ സി സി ടി വി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാണ് ഉടനടി പിടികൂടിയത്. വിശദമായ അന്വേഷണം തുടരുകയാണെന്ന് ജില്ലാ പോലീസ് അറിയിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com