വയനാട്: മുഖ്യമന്ത്രി തന്ന വാക്ക് പാലിച്ചില്ലെന്ന് വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാർഥന്‍റെ അമ്മ ഷീബ.. പ്രതികൾ എസ്എഫ്ഐ ഭാരവാഹികളാണ്. ഇവർക്ക് കുടുതൽ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്ന സാഹചര്യമുണ്ടായി. പ്രതിപ്പട്ടികയിൽ വരാത്ത അക്ഷയ് എം.എം മണിയുടെ ആളാണെന്നും ഷീബ പറഞ്ഞു.
ക്രൂര പീഡനത്തിനിരയായി സിദ്ധാർഥൻ ആത്മഹത്യ ചെയ്തിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. കേരളം ഏറെ ചർച്ച ചെയ്ത മരണത്തിന് ഒരു വർഷം തികയുമ്പോഴും കലാലയ പീഡനങ്ങൾ കുറവേതുമില്ലാതെ തുടരുകയാണ്. കോട്ടയത്തെ ക്രൂര റാഗിങ്ങിന്‍റെ ദൃശ്യങ്ങളാണ് ഒടുവിൽ ചർച്ചകളിൽ നിറയുന്നത്.