തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ്. ആശാവർക്കർമാരുടെ സമരത്തിലാണ് സർക്കാറിനെതിരെയുള്ള വിമർശനം.
”കോവിഡ് വന്നപ്പോൾ ഓടി നടന്നത് ആശാവർക്കർമാരാണ്. ആരോഗ്യരംഗത്തെ കേരളത്തിന്റെ കാലാള്‍ പടയാണ് ആശാവർക്കർമാർ. ഇന്നവരെ പാടെ അവഗണിക്കുകയാണ്. മറ്റൊരു നിവൃത്തിയും ഇല്ലാത്തതുകൊണ്ടാണ് ഇവർക്ക് സമരവുമായി ഇറങ്ങേണ്ടിവന്നത്. സമര പരമ്പരകളിലൂടെയാണ് സിപിഎം അധികാരത്തിൽ വന്നത് . പക്ഷെ ഇപ്പോൾ അവർ സമരത്തെ പുച്ഛിക്കുകയാണ്”- ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു.



