Friday, September 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസംസ്ഥാനത്ത് തുടർച്ചയായ ഒമ്പതാം ദിവസവും സ്വർണ്ണവില ഉയർന്നു

സംസ്ഥാനത്ത് തുടർച്ചയായ ഒമ്പതാം ദിവസവും സ്വർണ്ണവില ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ ഒമ്പതാം ദിവസവും സ്വർണ്ണവില ഉയർന്നു. ഇന്ന് ഗ്രാമിന് 10 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 6610 രൂപയായി വർധിച്ചു. പവന്റെ വില 52880 രൂപയായി ഉയർന്നു. കഴിഞ്ഞ ദിവസം രണ്ട് തവണയാണ് സ്വർണവില ഉയർന്നത്. ഡോളറിന്റെ മൂല്യം ഉയർന്നതോടെയാണ് രാവിലെയും വൈകീട്ടും സ്വർണ്ണവിലയിൽ വർധന രേഖപ്പെടുത്തിയത്.


സ്വർണ്ണത്തിന്റെ ഭാവിവിലകളും ഉയരുകയാണ് മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ ജൂണിലേക്കുള്ള സ്വർണ്ണത്തിന്റെ ഭാവി വിലകളിൽ 245 രൂപയുടെ വർധനവ് രേഖപ്പെടുത്തി. 10 ഗ്രാം സ്വർണ്ണത്തിന്റെ വില 245 രൂപ ഉയർന്ന് 71,585 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇത് റീടെയിൽ വിപണികളിൽ വരും ദിവസങ്ങളിലും സ്വർണ്ണത്തിന്റെ വില ഉയരുന്നതിന് കാരണമായേക്കും.

അന്താരാഷ്ട്ര വിപണിയിലും സ്വർണ്ണത്തിന്റെ ഭാവി വിലകൾ ഉയരുകയാണ്. 0.51 ശതമാനം നേട്ടത്തോടെ ഔൺസിന് 2,3,74.40 ഡോളറിലാണ് ന്യൂയോർക്കിൽ സ്വർണ്ണത്തിന്റെ ഭാവിവിലകൾ.യു.എസിൽ പണപ്പെരുപ്പം കുറഞ്ഞ സാഹചര്യത്തിൽ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് വായ്പ പലിശനിരക്കുകൾ കുറക്കാനുള്ള സാധ്യതയേറെയാണ്. ഇത് സ്വർണവില ഉയരുന്നതിനുള്ള പ്രധാനകാരണങ്ങളിലൊന്നാണ്.

പ്രതീക്ഷിച്ച നേട്ടം ഡോളറിന് ഉണ്ടാവാത്തതും സ്വർണ്ണവില​യെ സ്വാധീനിക്കുന്നുണ്ട്. ബുധനാഴ്ച വായ്പ പലിശനിരക്കുകൾ നിശ്ചയിക്കാൻ ചേർന്ന ഫെഡറൽ റിസർവ് യോഗത്തിന്റെ മിനുട്സ് പുറത്ത് വരും. ഇതിലുള്ള പരാമർശങ്ങൾ വരും ദിവസങ്ങളിലും സ്വർണ്ണവിലയെ സ്വാധീനിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments