Saturday, April 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവവ്വാലുകളിൽ നിന്ന് പടർന്നുപിടിക്കാൻ സാധ്യത; ചൈനയിൽ കൊവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തി, ആശങ്കയോടെ ലോകം

വവ്വാലുകളിൽ നിന്ന് പടർന്നുപിടിക്കാൻ സാധ്യത; ചൈനയിൽ കൊവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തി, ആശങ്കയോടെ ലോകം

ബീജിംഗ്: വവ്വാലുകളിൽ നിന്ന് പടർന്നുപിടിക്കാൻ സാധ്യതയുള്ള കൊവിഡിന്‍റെ പുതിയ വകഭേദം ചൈനയിൽ കണ്ടെത്തി. HKU5-CoV-2 എന്ന പുതിയ ഇനം വകഭേദമാണ് കണ്ടെത്തിയിട്ടുള്ളത്. കൊവിഡിന് കാരണമായ SARS-CoV-2ന്റെ അതേശേഷിയുളള വൈറസാണിത്. ഇതിന് കോശ ഉപരിതല പ്രോട്ടീൻ കോശങ്ങളിലേക്ക് നുഴഞ്ഞു കയറാൻ ശേഷിയുളളതിനാൽ മനുഷ്യരിലും അണുബാധയുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ചൈനീസ് ജേർണലായ സെൽ സയന്റിഫിക്കിലാണ് പുതിയ വൈറസിനെക്കുറിച്ചുളള വിവരങ്ങൾ വന്നത്. ബാ​റ്റ് വുമൺ എന്നറിയപ്പെടുന്ന ചൈനീസ് വൈറോളജിസ്​റ്റായ ഷി ഷെംഗ്‌ലിയാണ് ഗ്വാംഗ്‌ഷോ ലബോറട്ടറിയിൽ ഗവേഷണം നടത്തിയത്. പുതിയ വൈറസിന് മനുഷ്യരിലേക്ക് പടരാനുള്ള ശേഷിയുണ്ട്. എന്നാല്‍ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടുതല്‍ പഠനങ്ങളില്‍ നിന്ന് മാത്രമേ വ്യക്തമാകൂ.

ഇതിനകം തന്നെ കൊവിഡിന്റെ നിരവധി വകഭേദങ്ങൾ കണ്ടെത്തിയെങ്കിലും അവയിൽ ചിലത് മാത്രമേ മനുഷ്യരിലേക്ക് വ്യാപിച്ചിരിന്നുള്ളൂ. ഹോങ്കോംഗിലെ ജാപ്പനീസ് പെപ്പിസ്‌ട്രെൽ വവ്വാലിൽ നിന്ന് തിരിച്ചറിഞ്ഞ HKU5 എന്ന കൊവിഡിന്റെ നിന്നുളള വകഭേദമാണ് ഇത്. മിഡിൽ ഈസ്​റ്റ് റെസ്പിറേ​റ്ററി സിൻഡ്രോമിന് കാരണമാകുന്ന വൈറസും ഇതിൽ ഉൾപ്പെടുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com