ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും കുറഞ്ഞ ഇന്ധന വില ഇന്ത്യയിലാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. രാജ്യത്ത് പെട്രോളിയം വില കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വിജയവാഡയില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെ പറഞ്ഞു. ലോകത്ത് ഇപ്പോള്‍ എണ്ണ ക്ഷാമമില്ല. കൂടുതല്‍ എണ്ണ വിപണിയിേക്ക് എത്തുകയാണ്. ഇത് വില കുറയാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യു.എസ്, ബ്രസീല്‍, ഗയാന സുരിനാം, കാനഡ എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ എണ്ണ വരുന്നുണ്ടെന്നും ഇത് വിലയിടിയാന്‍ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ എണ്ണയ്ക്ക് ക്ഷാമമില്ല. ഇന്ത്യയുടെ എണ്ണ വിതരണക്കാരുടെ എണ്ണം 27 ൽ നിന്ന് 40 ആയി ഉയർന്നു. കൂടുതൽ എണ്ണ വന്നാൽ അത് ഞങ്ങള്‍ക്ക് ്സ്വീകാര്യമാണ്. വില കുറയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.