വത്തിക്കാൻ സിറ്റി: ശ്വാസ കോശ അണുബാധമൂലം 9 ദിവസമായി ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമെന്ന് വത്തിക്കാൻ.
നില അൽപ്പം മെച്ചപ്പെട്ടിരുന്നു എങ്കിലും ഇന്നലെ മോശമാകുകയായിരുന്നു. തുടർച്ചായി ശ്വാസം മുട്ടൽ അനുഭവിച്ചതിനാൽ ഓക്സിജൻ നൽകി. പ്ലേറ്റ്‌ലെറ്റ് അളവു കുറഞ്ഞതുമൂലമുള്ള വിളർച്ചയും സ്ഥിരീകരിച്ചു. ശ്വാസകോശ അണുബാധയെത്തുടർന്ന് അദ്ദേഹത്തിന് ന്യുമോണിയ ബാധിച്ചിരുന്നു. ഇതേ തുടർന്നാണ് ആരോഗ്യനില മോശമായത്.
ഈ മാസം 14 നാണ് മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിൽ ന്യുമോണിയ ബാധയെ തുടർന്ന് പ്രവേശിപ്പിച്ചത്.



