അജ്‌മാൻ : അജ്‌മാൻ രാജകുടുംബാംഗം ഷെയ്ഖ് സയീദ് ബിൻ റാഷിദ് അൽ നുഐമി അന്തരിച്ചു. റൂളേഴ്‌സ് കോർട്ടാണ് ഈ വിവരം അറിയിച്ചത്. ഇന്നലെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
കബറടക്ക ചടങ്ങുകൾ ഇന്ന് (വ്യാഴം) ളുഹർ (മധ്യാഹ്നം) നമസ്‌കാരത്തിന് ശേഷം ജർഫിലെ ഷെയ്ഖ് സായിദ് പള്ളിയിൽ നടക്കും. ദുഃഖാചരണത്തിന്റെ ഭാഗമായി അജ്മാനിൽ ദേശീയ പതാകകൾ ഇന്ന് മുതൽ മൂന്ന് ദിവസം പാതി താഴ്ത്തിക്കെട്ടുമെന്ന് അധികൃതർ അറിയിച്ചു.