വത്തിക്കാൻ: ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യ നിലയിൽ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ഉയർന്ന ഓക്സിജൻ തെറാപ്പിയും നോൺ-ഇൻവേസീവ് മെക്കാനിക്കൽ വെന്റിലേഷനും നൽകുന്നുണ്ട്. പോപ്പ് സ്വയം ഭക്ഷണം കഴിക്കുന്നുണ്ടെന്നും ചികിത്സയോട് പൂർണ്ണമായും സഹകരിക്കുന്നുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
ആശുപത്രിയിലെ തന്റെ മുറിയോട് ചേർന്നുള്ള ചാപ്പലിൽ 20 മിനിറ്റ് നേരം പ്രാർത്ഥനയിൽ ചെലവഴിച്ചു. അതേസമയം, അടുത്ത 24 മണിക്കൂർ കൂടി നിർണായകമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ശ്വാസ കോശ അണുബാധമൂലമാണ് 15 ദിവസം മുൻപ് പോപ്പിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്



