പതിനാലാമത്തെ കുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് ശതകോടീശ്വരന്‍ ഇലോണ്‍ മസ്ക്. ന്യൂറാലിങ്ക് എക്സിക്യൂട്ടീവും മസ്കിന്റെ പങ്കാളിയുമായ ഷിവോൺ സിലിസാണ് കുട്ടിക്ക് ജന്മം നൽകിയത്. ഷിവോണും മസ്കും ഇക്കാര്യം സ്ഥിരീകരിച്ചു. ഷിവോണുമായുള്ള ബന്ധത്തിൽ മസ്കിന് മൂന്ന് കുട്ടികൾ കൂടിയുണ്ട്. ഇപ്പോള്‍ ജനിച്ച കുഞ്ഞിന് സെൽഡൻ ലൈക്കർഗസ്സ് എന്നാണ് പേരിട്ടിരിക്കുന്നത്.
മസ്കിനും ഷിവോണും ആദ്യത്തെ കുഞ്ഞ് ജനിച്ചത് 2021ലാണ്. ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ശേഷം 2024ല്‍ അര്‍ക്കേഡിയ എന്ന മൂന്നാമത്തെ കുട്ടിക്ക് ഷിവോണ്‍ ജന്മം നല്‍കി. അര്‍ക്കേഡിയയുടെ പിറന്നാള്‍ ദിവസം തന്നെ നാലാമത്തെ കുഞ്ഞ് ജനിച്ചതിന്റെ സന്തോഷം ഷിവോൺ എക്സിലൂടെ പങ്കുവച്ചു. മസ്‌കിന് മൂന്ന് പങ്കാളികളാണുളളത്. ആദ്യ ഭാര്യ ജസ്റ്റിൻ വിൽസണിൽ ആറ് കുട്ടികളുണ്ട്. ഇതിൽ 2002-ൽ ജനിച്ച ആദ്യ കുഞ്ഞ് മരിച്ചിരുന്നു. രണ്ടാമത് വിവാഹം ചെയ്ത കനേഡിയൻ ഗായികയായ ഗ്രിംസിൽ മൂന്ന് കുട്ടികളുണ്ട്.