ലോസ് ആഞ്ചലസ്: 97-ാമത് ഓസ്കർ പ്രഖ്യാപനം തുടരുന്നു. മികച്ച സഹനടനുള്ള പുരസ്കാരം കീറന്‍ കള്‍ക്കിന്‍ സ്വന്തമാക്കി. ‘എ റിയൽ പെയിൻ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കീറന് പുരസ്കാരം. “ഞാൻ എങ്ങനെ ഇവിടെ എത്തി എന്ന് എനിക്കറിയില്ല. എൻ്റെ ജീവിതകാലം മുഴുവൻ ഞാൻ അഭിനയിക്കുകയാണ്” അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് കീറൻ പറഞ്ഞു. 23 വിഭാഗങ്ങളിലായാണ് മത്സരം.