ലോസ് ആഞ്ചലസ്: ഇന്ത്യയുടെ ഓസ്കര്‍ പ്രതീക്ഷകളെ തള്ളി ഡച്ച് ഭാഷയില്‍ പുറത്തിറങ്ങിയ ‘ഐ ആം നോട്ട് എ റോബോട്ട്’മികച്ച ആക്ഷൻ ഷോര്‍ട്ട് ഫിലിമായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിൽ നിന്നുള്ള ‘അനുജ’ അവസാന പട്ടികയിൽ ഇടംപിടിച്ചിരുന്നു. പ്രിയങ്ക ചോപ്ര ഗുനീത് മോങ്ക എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ആടുജീവിതം, കങ്കുവ, ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റ് എന്നീ ചിത്രങ്ങൾ ആദ്യഘട്ട പട്ടികയിലുണ്ടായിരുന്നു. പിന്നീട് ഈ ചിത്രങ്ങള്‍ പുറത്താവുകയായിരുന്നു. ആദം ജെ. ഗ്രേവ്സ് ആണ് അനുജ സംവിധാനം ചെയ്തിരിക്കുന്നത്. ഡൽഹിയിലെ ഒരു വസ്ത്രനിര്‍മാണ ഫാക്ടറിയിൽ ജോലി ചെയ്യുന്ന അനുജ എന്ന പെൺകുട്ടിയുടെ കഥയാണ് അനുജ പറയുന്നത്. സജ്ദ പത്താനാണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. കുടുംബത്തിന്‍റെ ഏക അത്താണിയാണ് അനുജ കുടുംബത്തെ പോറ്റാൻ അഭിമുഖീകരിക്കുന്ന വെല്ലുവിളികളാണ് ചിത്രത്തിന്‍റെ പ്രമേയം.