Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസൗദി ബാങ്കുകൾക്ക് വാട്‌സാപ്പ് ഉപയോഗത്തിന് വിലക്ക്

സൗദി ബാങ്കുകൾക്ക് വാട്‌സാപ്പ് ഉപയോഗത്തിന് വിലക്ക്

റിയാദ്: സൗദി ബാങ്കുകൾക്ക് വാട്‌സാപ്പ് ഉപയോഗത്തിന് വിലക്ക്. ഉപഭോക്തൃ സേവനങ്ങൾക്കായി വാട്‌സാപ്പ് പോലുള്ള ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കരുതെന്നാണ് നിർദ്ദേശം. സൗദി സെൻട്രൽ ബാങ്കിന്റേതാണ് തീരുമാനം. സുരക്ഷാ കാരണങ്ങൾ മുൻ നിർത്തിയാണ് വിലക്ക്. ഇൻ-ആപ്പ് ലൈവ് ചാറ്റ്, ചാറ്റ്ബോട്ട് തുടങ്ങിയ സേവനങ്ങൾ പകരമായി ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ട്. ബ്രാഞ്ചുകൾ, കസ്റ്റമർ സർവീസ്, മാർക്കറ്റിംഗ് മേഖലയിലെ ജീവനക്കാർ തുടങ്ങിയവർ നിർദ്ദേശം പാലിക്കണം. ബാങ്കിങ് മേഖലയിൽ തട്ടിപ്പുകൾ വർധിച്ചതോടെയാണ് പുതിയ നീക്കങ്ങൾ.

സാമൂഹിക മാധ്യമങ്ങൾ, മെസ്സേജിങ് ആപ്ലിക്കേഷനുകൾ എന്നിവ വഴി വ്യാജ രേഖകളും ഡോക്യുമെന്റുകളും ഉപയോഗിച്ച് തട്ടിപ്പുകൾ നടക്കുന്നുണ്ട്. ഇത്തരം സംഭവങ്ങൾ തടയുകയാണ് ലക്‌ഷ്യം. സുരക്ഷിതമായ ബാങ്കിങ് സംവിധാനം നിലനിർത്തുന്നതിന്റെ ഭാഗം കൂടിയാണ് നിർദ്ദേശം. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും, സൈബർ തട്ടിപ്പുകൾ തടയുന്നതിനും നിരവധി മാർഗങ്ങളാണ് നടപ്പിലാക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments