Sunday, March 16, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsബജറ്റ് ലോഗോയിൽ നിന്നും രൂപാ ചിഹ്‌നം ഒഴിവാക്കി തമിഴ്‌നാട്; പകരം തമിഴ് ചിഹ്നം 'രു' (ரூ)

ബജറ്റ് ലോഗോയിൽ നിന്നും രൂപാ ചിഹ്‌നം ഒഴിവാക്കി തമിഴ്‌നാട്; പകരം തമിഴ് ചിഹ്നം ‘രു’ (ரூ)

സംസ്ഥാന ബജറ്റിന്റെ ലോഗോയില്‍ നിന്ന് രൂപയുടെ ചിഹ്നം ഒഴിവാക്കി തമിഴ്നാട് സര്‍ക്കാര്‍. രൂപയുടെ ‘₹’ ചിഹ്നത്തിനുപകരം തമിഴ് അക്ഷരമായ ‘രു’ (ரூ) ചേര്‍ത്താണ് സർക്കാർ ലോഗോ പുറത്തിറക്കിയത്. ബജറ്റിന് മുന്നോടിയായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ എക്‌സില്‍ പങ്കുവെച്ച വീഡിയോയിലാണ് മാറ്റമുള്ളത്. വെള്ളിയാഴ്ചയാണ്. 2025-26 വര്‍ഷത്തേക്കുള്ള ബജറ്റ് തമിഴ്‌നാട് നിയമസഭയില്‍ അവതരിപ്പിക്കുക.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ ത്രിഭാഷനയത്തില്‍ കേന്ദ്രത്തിനെതിരേ സര്‍ക്കാര്‍ രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് പുതിയ മാറ്റമെന്നത് ശ്രദ്ധേയമാണ്.വിഷയത്തില്‍ സര്‍ക്കാര്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.കേന്ദ്രത്തിന്‍റെ ത്രിഭാഷാ നയത്തിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് ഡി.എം.കെ ഉയര്‍ത്തുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com