Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഎം.ആർ അജിത് കുമാർ ഉൾപ്പെടെ ആറുപേർ ഡിജിപി പട്ടികയിൽ

എം.ആർ അജിത് കുമാർ ഉൾപ്പെടെ ആറുപേർ ഡിജിപി പട്ടികയിൽ

തിരുവനന്തപുരം: എം.ആർ അജിത് കുമാർ ഉൾപ്പെടെ ആറുപേർ ഡിജിപി പട്ടികയിൽ. ആഭ്യന്തര വകുപ്പ് പട്ടിക കേന്ദ്രത്തിന് അയച്ചു. നിരവധി വിവാദങ്ങളിൽ ഉൾപ്പെട്ടിരിക്കെയാണ് നിലവിലെ ബറ്റാലിയൻ എഡിജിപി എം.ആർ അജിത് കുമാറിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.

റോഡ് സേഫ്റ്റി കമ്മീഷണർ നിധിൻ അഗർവാളാണ് പട്ടികയിലെ സീനിയർ. ഇൻ്റലിജൻസ് ബ്യൂറോ അഡീഷ്ണൽ ഡയറക്ടർ റവാഡ ചന്ദ്രശേഖർ, വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത, ക്രമസമാധന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം, എസ്പിജി അഡീഷ്ണൽ ഡയറക്ടർ സുരേഷ് രാജ് പുരോഹിത് എന്നിവരാണ് പട്ടികയിലുള്ളത്.

നിലവിലെ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് ജൂണിൽ വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ പട്ടിക തയ്യാറാക്കിയത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments