ജറുസലേം: റഫയില്‍ കരയുദ്ധം തുടങ്ങുമെന്ന സൂചന നല്‍കി ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു. റഫ കരയാക്രമണത്തിന് തിയ്യതി കുറിച്ചതായി നെതന്യാഹു പ്രഖ്യാപിച്ചു.
ഖാന്‍ യൂനിസിലെ പിന്മാറ്റം റഫയില്‍ കരയുദ്ധം തുടങ്ങാനുള്ള മുന്നൊരുക്കമാണെന്ന ആശങ്ക ശക്തിപ്പെടുത്തുന്നതാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം. നിലവില്‍ 14 ലക്ഷം പേരാണ് റഫയില്‍ അഭയാര്‍ഥികളായി കഴിയുന്നത്.
ഹമാസിനെതിരെ വിജയം നേടാന്‍ റഫ അധിനിവേശം നിര്‍ബന്ധമാണെന്നും അവിടെയാണ് അവരുള്ളതെന്നും നെതന്യാഹു പറഞ്ഞതായി ഇസ്രായേല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.