Wednesday, March 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews‌പാകിസ്ഥാനിൽ വീണ്ടും അജ്ഞാതൻ്റെ ആക്രമണം; ജാമിയത്ത് ഉലമ-ഇ ഇസ്ലാം തലവൻ മുഫ്തി അബ്ദുൾ ബാഖി നൂർസായി...

‌പാകിസ്ഥാനിൽ വീണ്ടും അജ്ഞാതൻ്റെ ആക്രമണം; ജാമിയത്ത് ഉലമ-ഇ ഇസ്ലാം തലവൻ മുഫ്തി അബ്ദുൾ ബാഖി നൂർസായി കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: ഭീകര സംഘടനയായ ജാമിയത്ത് ഉലമ-ഇ ഇസ്ലാം തലവൻ മുഫ്തി അബ്ദുൾ ബാഖി നൂർസായിയെ അജ്ഞാതർ വെടിവെച്ച് കൊന്നു. ക്വറ്റയിലെ എയർപോർട്ട് റോഡിലായിരുന്നു ആക്രമണം നടന്നതെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ഗുരുതരമായി പരിക്കേറ്റ അബ്ദുൾ ബാഖിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

നേരത്തെ, ലഷ്‌കർ ഇ തൊയ്ബയിലെ ഉന്നത ഭീകരനായ അബു ഖത്തൽ (ഖതൽ സിന്ധി) പാകിസ്ഥാനിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. ശനിയാഴ്ച രാത്രി അജ്ഞാതർ വെടിവച്ച് കൊല്ലുകയായിരുന്നു. ജമ്മു കശ്മീരിൽ ഒന്നിലധികം ആക്രമണങ്ങളുടെ സൂത്രധാരനായിരുന്നു ഖത്തൽ. 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദിന്റെ അടുത്ത സഹായി എന്ന നിലയിലും ഇയാൾ കുപ്രസിദ്ധനായിരുന്നു. ഇന്ത്യൻ അന്വേഷണ ഏജൻസികൾ പിന്തുർന്നുവരികെയാണ് അബു ഖത്തൽ കൊല്ലപ്പെട്ടത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com