ബീജിങ്: മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റത്തിന് നാല് കനേഡിയന്‍ പൗരന്‍മാരെ ചൈന വധശിക്ഷയ്ക്ക് വിധേയമാക്കി. കനേഡിയന്‍ അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. നാലുപേരും ഇരട്ടപൗരത്വമുള്ളവരാണെന്നും ഇവരുടേക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമാക്കിവെച്ചിരിക്കുകയാണെന്നും കാനഡ വിദേശകാര്യ മന്ത്രി മെലാനി ജോളി പറഞ്ഞു.
അവരുടെ കുറ്റകൃത്യങ്ങള്‍ക്ക് ‘ശക്തവും മതിയായതുമായ’ തെളിവുകള്‍ ഉണ്ടെന്നും നിയമപ്രകാരമാണ് പ്രവര്‍ത്തിച്ചതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഇത് സംബന്ധിച്ച് കാനഡ നിരുത്തരവാദപരമായ പരാമര്‍ശങ്ങള്‍ നടത്തുകയാണെന്നും ചൈന ആരോപിച്ചു