സമൂഹത്തിൽ വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ “SAY NO TO DRUGS” എന്ന വേറിട്ട ക്യാമ്പയിനുമായി ദുബായ് ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമവേദി ശ്രദ്ധേയമായി. യുവാക്കളിലും വിദ്യാർത്ഥികളിലും അപകടകരമായ ഉയരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ പൊതു സമൂഹത്തിന് കൃത്യമായ അവബോധം നൽകുന്നതിനും യുവതയെ മുഖ്യധാരയിൽ എത്തിക്കുന്നതിനുമാണ് ഈ നവീന ക്യാമ്പയിൻ രൂപപ്പെടുത്തിയത്. “SAY NO TO DRUGS” എന്ന പ്രതിജ്ഞയോടെ ഒരു വർഷത്തേക്ക് നീളുന്ന ബോധവത്കരണ പരിപാടികൾക്കു ഇഫ്താർ സംഗമത്തിൽ തുടക്കം കുറിച്ചു .

പ്രസിഡന്റ് ശ്രീ. അൻഷാദ് ബഷീർ ചാരുംമൂടിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിന് ജനറൽ സെക്രട്ടറി ശ്രീ.റെജി കാസിം പാറയിൽ സ്വാഗതം ആശംസിച്ചു . ചടങ്ങിൽ ഇൻകാസ് ദുബായ് സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് ശ്രീ. റഫീഖ് മട്ടന്നൂർ മുഖ്യപ്രഭാഷണം നടത്തി.
പ്രസ്തുത ചടങ്ങിൽ UAE ഇൻകാസ് നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ ശ്രീ. സി.എ ബിജു ,ശ്രീ.ബി.എ.നാസർ, ഗ്ലോബൽ കമ്മിറ്റി എക്സിക്യൂട്ടീവ് മെമ്പർ ശ്രീ. സി. മോഹൻദാസ്, ദുബായ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ശ്രീ. സുജിത് മുഹമ്മദ് , വർക്കിംഗ് പ്രസിഡന്റ് ശ്രീ. ബാലകൃഷ്ണൻ അരിപ്ര, വർക്കിംഗ് ജനറൽ സെക്രട്ടറി ശ്രീ.ഷൈജു അമ്മാനപ്പാറ , ജനറൽ സെക്രട്ടറി ശ്രീ.ബഷീർ നാരാണിപുഴ , ആലപ്പുഴ ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് ശ്രീ. ബിജു വർഗ്ഗീസ് , സെക്രട്ടറിമാരായ ശ്രീ.മോൻസി വർഗ്ഗീസ് ,അർഷാദ് ബാദുഷ , സുധീഷ് ചക്കാലയിൽ ,ആസിഫ് മുഹമ്മദ് , എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ. സമീർ ഹബീബ് , ശ്രീ.റെജി കല്ലുംപുറത്ത് , ശ്രീമതി. ശ്രീകല രെഞ്ചു , ശ്രീ. രഞ്ജുരാജ് വലിയകുളങ്ങര എന്നിവർ സംസാരിച്ചു.
യോഗത്തിനു ട്രഷറർ ശ്രീ. ബിനോ ലോപ്പസ് ആലപ്പുഴ കൃതജ്ഞത രേഖപ്പെടുത്തി സംസാരിച്ചു.