Friday, March 28, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഗസ്സയിൽ ഇസ്രായേല്‍ ആക്രമണം തുടരുന്നു

ഗസ്സയിൽ ഇസ്രായേല്‍ ആക്രമണം തുടരുന്നു

തെൽ അവിവ്: ഗസ്സയിൽ ഇസ്രായേല്‍ ആക്രമണത്തില്‍ രണ്ട്​ മാധ്യമപ്രവർത്തകർ ഉൾപ്പെടെ 61 പേർ കൂടി കൊല്ലപ്പെട്ടു. തെക്കൻ ഗസ്സയിലെ അന്താരാഷ്ട്ര റെഡ്​ക്രോസ്​ ഓഫീസിനു നേരെയും ആക്രമണം നടന്നു. ഇതിനിടെ പുതിയവെടിനിർത്തൽ നിർദേശവുമായി ഈജിപ്ത് രംഗത്തെത്തി.

ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഗസ്സയിൽ നിന്ന്​ ജീവനക്കാരെ തിരികെവിളിക്കുമെന്ന്​ യു.എൻ സെക്രട്ടറി ജനറൽ അറിയിച്ചു. 24 മ​ണി​ക്കൂ​റി​നി​ടെ ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​​ടെ 61 പേ​ർ കൂ​ടി കൊ​ല്ല​പ്പെ​ട്ടു. 141 പേ​ർ​ക്ക് പ​രി​​ക്കേ​റ്റ​താ​യും ഗ​സ്സ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രണ്ട്​ മാധ്യമ പ്രവർത്തകരെയും ഇസ്രായേൽ സേന വധിച്ചു. അൽജസീറ അറബിക്​ ചാനലിലെ മാധ്യമ പ്രവർത്തകൻ ഹുസ്സാം ശബാത്ത്​, ഫലസ്തീൻ ടുഡെ ജേർണലിസ്റ്റ്​ മുഹമ്മദ്​ മൻസൂർ എന്നിവരാണ്​ കൊല്ലപ്പെട്ടത്​. ഇതോടെ ഗസ്സയിൽ ഇസ്രായേൽ ആ​ക്രമണത്തിൽ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകരുടെ എണ്ണം 208 ആയി.

ഖാ​ൻ യൂ​നി​സി​ലെ നാ​സ​ർ ആ​ശു​പ​ത്രി​യി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഹ​മാ​സ് പൊ​ളി​റ്റി​ക്ക​ൽ ബ്യൂ​റോ അം​ഗം ഇ​സ്മാ​യി​ൽ ബ​ർ​ഹൂം ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കേ​യാ​ണ് ഇ​സ്മാ​യി​ൽ ബ​ർ​ഹൂം കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഓസ്കാർ അവാർഡ്​ ലഭിച്ച ഫലസ്തീൻ ചിത്രം ‘നോ അദർ ലാന്‍റ്​’ നിർമാതാവ്​ ഹംദാൻ ബിലാലിനെ ജൂതകുടിയേറ്റക്കാർ ക്രൂരമായി ആക്രമിച്ചു. തുടർന്ന്​ ഇസ്രായൽ സുരക്ഷാ സേന ഹംദാൻ ബിലാലിനെ അജ്ഞാതകേന്ദ്രത്തിലേക്ക്​ കൊണ്ടുപോയതായി കുടുംബം ആരോപിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com