കൊച്ചി: കലൂരിലെ നൃത്തപരിപാടിക്കിടെ ഉമാതോമസ് എംഎൽഎയ്ക്ക് അപകടമുണ്ടായ സംഭവത്തിൽ ജിസിഡിഎയെ സംരക്ഷിച്ച് പൊലീസ്.അപകടത്തിന്റെ പൂർണ്ണ ഉത്തരവാദികൾ മൃദംഗ വിഷനാണെന്നാണ് കുറ്റപത്രം. പാലാരിവട്ടം പൊലീസ് കുറ്റപത്രം ഉടൻ സമർപ്പിക്കും. അപകടവുമായി ബന്ധപ്പെട്ട് സ്റ്റേജ് ഉടമകളായ ജിസിഡിഎ, പരിപാടി നടത്തിപ്പുകാരായ മൃദംഗ വിഷന്‍,പൊലീസ് എന്നിവര്‍ക്കെതിരെയായിരുന്നു പ്രധാനമായും ആരോപണം ഉയര്‍ന്നിരുന്നത്.
എന്നാല്‍ കുറ്റപത്രത്തില്‍ ജിസിഡിഎയെയും പൊലീസിനെയും പൂര്‍ണമായും ഒഴിവാക്കിയിരിക്കുകയാണ്.സ്റ്റേജ് നിര്‍മാണത്തിന് നല്‍കിയിരുന്ന മാനദണ്ഡങ്ങള്‍ മൃദംഗ വിഷന്‍ പാലിച്ചിരുന്നില്ലെന്നും കുറ്റപത്രത്തിലുണ്ട്. ഒരാഴ്ചക്കുള്ളില്‍ കുറ്റപത്രം പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും. കേസില്‍ പരിപാടിയില്‍ പങ്കെടുത്ത നടി ദിവ്യാ ഉണ്ണിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.