മോസ്‌കോ: ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഉടൻ ഇന്ത്യ സന്ദർശിക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് പറഞ്ഞു. റഷ്യൻ ഇന്റർനാഷണൽ അഫയേഴ്‌സ് കൗൺസിൽ സംഘടിപ്പിച്ച യോഗത്തിലാണ് ലാവ്‌റോവ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് പുടിന്റെ ഇന്ത്യ സന്ദർശനം. എന്നാൽ എന്നാണ് സന്ദര്‍ശനമെന്ന് റഷ്യ അറിയിച്ചിട്ടില്ല. സന്ദർശനത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് മാത്രം സെർജി ലാവ്‌റോവ് വ്യക്തമാക്കി. 2022 ഫെബ്രുവരിയിൽ ഉക്രയ്‌ൻ യുദ്ധം തുടങ്ങിയശേഷമുള്ള പുടിന്റെ ഇന്ത്യാ സന്ദർശനമാണിത്.