ഭൂചലനമുണ്ടായ മ്യാൻമറിലേക്ക് സഹായമെത്തിക്കാൻ ഇന്ത്യ. ശനിയാഴ്ച്ചയോടെ ഒരു സൈനിക ഗതാഗത വിമാനത്തിൽ ഏകദേശം 15 ടൺ ദുരിതാശ്വാസ വസ്തുക്കൾ മ്യാൻമറിലേക്ക് അയയ്ക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ഹിൻഡൺ വ്യോമസേനാ സ്റ്റേഷനിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ C130J വിമാനമാണ് ഇതിന് അയക്കുകയെന്ന് വൃത്തങ്ങൾ അറിയിച്ചു.
ടെന്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ, പുതപ്പുകൾ, റെഡി-ടു-ഈറ്റ് ഭക്ഷണം, വാട്ടർ പ്യൂരിഫയറുകൾ, സോളാർ ലാമ്പുകൾ, ജനറേറ്റർ സെറ്റുകൾ, അവശ്യ മരുന്നുകൾ തുടങ്ങിയ സാധനങ്ങളാണ് അയക്കുക. തായ്‍ലന്റിലെ ഇന്ത്യൻ എംബസി ഹെൽപ് ലൈൻ നേരത്തെ തുറന്നിരുന്നു.