മ്യാന്‍മറിലെ ഭൂചലനത്തില്‍ 144 മരണം സ്ഥിരീകരിച്ച് ഭരണകൂടം. 732പേര്‍ക്ക് പരുക്കുപറ്റിയെന്നും പട്ടാളഭരണകൂടം അറിയിച്ചു. ആറ് പ്രവിശ്യകള്‍ പൂര്‍ണമായി തകര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മ്യാന്‍മറിലെ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചനത്തിന്‍റെ പ്രത്യാഘാതം തായ്‌ലന്‍ഡിലെ ബാങ്കോക്കിലും അനുഭവപ്പെട്ടു.
നിര്‍മാണത്തിലിരുന്ന 30നില കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം ഒന്‍പതായി. 117 പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. സ്ഥിതി അതീവഗുരുതരമാണെന്നും രാജ്യന്തര സമൂഹത്തിന്‍റെ അടിയന്തര സഹായം വേണമെന്നും മ്യാന്‍മര്‍ ഭരണകൂടം ആവശ്യപ്പെട്ടു.