ലണ്ടൻ : ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവായുടെ സ്ഥാനാരോഹണത്തിന് യുകെയിൽ നിന്ന് ലെബനനിൽ എത്തിച്ചേർന്ന പ്രത്യേക സംഘം ഭദ്രാസനാധിപൻ ഐസക് മാർ ഒസ്താത്തിയോസിന്റെ സാന്നിധ്യത്തിൽ പരിശുദ്ധ പാത്രിയർക്കീസ് ബാവായുമായി കൂടിക്കാഴ്ച നടത്തി.
ഭദ്രാസന കാര്യങ്ങൾ ചർച്ച ചെയ്ത് വിലയിരുത്തുകയും പരിശുദ്ധ ബാവായ്ക്ക് ഉപഹാരങ്ങൾ കൈമാറുകയും ചെയ്‌തു സ്ഥാനാരോഹണ ശുശ്രൂഷയിലും ശ്രേഷ്ഠ ബാവാ ഒരുക്കിയ അതിഥി സൽക്കാരത്തിലും പങ്കെടുത്ത് നവാഭിഷിക്ത കാതോലിക്കാ ബാവായ്ക്ക് ആശംസകൾ അർപ്പിക്കുകയും ചെയ്തു.