Thursday, April 3, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവിവാദങ്ങൾക്കൊടുവിൽ വഖഫ് നിയമ ഭേദഗതി ബിൽ നാളെ ലോക്സഭയില്‍ അവതരിപ്പിക്കും

വിവാദങ്ങൾക്കൊടുവിൽ വഖഫ് നിയമ ഭേദഗതി ബിൽ നാളെ ലോക്സഭയില്‍ അവതരിപ്പിക്കും

വിവാദങ്ങൾക്കൊടുവിൽ വഖഫ് നിയമ ഭേദഗതി ബിൽ നാളെ ലോക്സഭയില്‍ അവതരിപ്പിക്കും. നാളെ ഉച്ചയ്ക്ക് 12 മണിക്കാണ് ബിൽ സഭയിൽ അവതരിപ്പിക്കുക. ശേഷം ബില്ലിന്മേൽ എട്ട് മണിക്കൂർ ചർച്ച നടക്കും. എന്നാൽ 12 മണിക്കൂർ ചർച്ചചെയ്യണമെന്നും ഒപ്പം തന്നെ മണിപ്പൂർ ഉൾപ്പടെയുള്ള വിഷയങ്ങളിൽ സഭയ്ക്കുള്ളിൽ ചർച്ചചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം മുന്നോട്ട് വെച്ചെങ്കിലും തള്ളുകയായിരുന്നു. പിന്നാലെ കാര്യോപദേശക സമിതി യോഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. ബിജെപി എല്ലാ എംപിമാർക്കും വിപ്പ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. പ്രകോപനപരമായ ഒരു മറുപടിയും ഉണ്ടാകരുതെന്നും ഭരണപക്ഷം ഇതിനോടകം നിർദേശം നൽകിയിട്ടുണ്ട്.

വഖഫ് ബിൽ ചർച്ചയിൽ സിപിഎം എംപിമാർ പങ്കെടുക്കില്ല. ബിസിനസ് അഡ്വൈസറി കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം. ഇതിന്റെ ഭാഗമായുള്ള തുടർ നീക്കങ്ങൾ കേന്ദ്രസർക്കാർ ആരംഭിച്ചു. ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു എൻഡിഎ ചീഫ് വിപ്പുമാരുമായി കൂടിക്കാഴ്ച നടത്തി.വഖഫ് ബില്ലിൽ സഖ്യകക്ഷികളായ ജെഡിയുവും ടിഡിപിയും എതിർപ്പുകൾ അറിയിച്ചു.

ബില്ലിന്മേൽ പ്രതിപക്ഷത്തിന് പ്രതിഷേധിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലെന്നും രാജ്യത്തിനും പൗരന്മാർക്കും പ്രയോജനമായതെല്ലാം തങ്ങൾ ചെയ്യുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപിപറഞ്ഞു. വഖഫ് നിയമ ഭേദഗതി ബിൽ പാർലമെന്റ് ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കുവാനുള്ള നീക്കങ്ങൾ കേന്ദ്രസർക്കാർ ആരംഭിച്ചതോടെയാണ് ഇടവേളകൾക്ക് ശേഷം വീണ്ടും ചർച്ചയാകുന്നത്.പ്രതിപക്ഷ എതിർപ്പിനെ മറികടക്കാനാണ് ഭരണപക്ഷത്തിന്റെ നീക്കം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com