ന്യൂഡല്‍ഹി: വിമര്‍ശനാത്മക റിപ്പോര്‍ട്ടിംഗിനെ തുടര്‍ന്ന് പുറത്താക്കുമെന്ന് ഭീഷണി മുഴക്കിയ ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തക ഇന്ത്യ വിടുന്നു. ഫ്രഞ്ച് പത്രപ്രവര്‍ത്തക വനേസ ഡഗ്നാകാണ് ഇന്ത്യയില്‍ നിന്നും മടങ്ങുന്ന വിവരം അറിയിച്ചത്. കഴിഞ്ഞ 23 വര്‍ഷമായി ഫ്രഞ്ച് മാധ്യമങ്ങള്‍ക്കു വേണ്ടി ഇന്ത്യയില്‍ മാധ്യമ പ്രവര്‍ത്തനം നടത്തുകയാണ് അവര്‍.
ഇന്ത്യയുടെ ദേശീയ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായാണ് വനേസ പ്രവര്‍ത്തിക്കുന്നതെന്നും സ്ഥിര താമസം റദ്ദാക്കാന്‍ താത്ക്കാലികമായി തീരുമാനിച്ചതായും ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ മാസം നോട്ടീസ് നല്‍കിയിരുന്നു.
ലെ പോയിന്റ് ഉള്‍പ്പെടെ നിരവധി ഫ്രഞ്ച് ഭാഷാ പ്രസിദ്ധീകരണങ്ങള്‍ക്കായി ഇന്ത്യയില്‍ നിന്നും വനേസ ഡഗ്നാക് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.