Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവഖഫ് ബിൽ: ന്യൂനപക്ഷത്തിന്റെ അവകാശം തട്ടിയെടുക്കാൻ ശ്രമമെന്ന് ഹൈബി ഈഡന്‍

വഖഫ് ബിൽ: ന്യൂനപക്ഷത്തിന്റെ അവകാശം തട്ടിയെടുക്കാൻ ശ്രമമെന്ന് ഹൈബി ഈഡന്‍

ദില്ലി: ന്യൂനപ​ക്ഷത്തിന്റെ അവകാശങ്ങൾ തട്ടിയെടുക്കാൻ ശ്രമമെന്ന് ഹൈബി ഈഡൻ എംപി. വഖഫ് ബില്ലിൻമേൽ ചർച്ച പുരോ​ഗമിക്കേവ ആയിരുന്നു ഹൈബി ഈഡന്റെ പ്രതികരണം. മുനമ്പം ബിജെപിക്ക് രാഷ്ട്രീയ വിഷയം മാത്രമാണ്. എന്നാൽ തനിക്ക് മുനമ്പം വ്യക്തിപരമായ വിഷയമാണെന്നും ഹൈബി ഈഡൻ പറഞ്ഞു. താനും മത്സ്യത്തൊഴിലാളി  കുടുംബത്തിൽ നിന്നാണ്. ഞാനും അവരിൽ ഒരാളെന്നും ഹൈബി പറഞ്ഞു. ഈ ബില്ല് വഴി മുനമ്പത്തുകാർക്ക് എങ്ങനെ ഭൂമി തിരിച്ചുകിട്ടുമെന്ന് വ്യക്തമാക്കണം. കേരളത്തിലെ മുസ്ലിം-ക്രിസ്ത്യൻ സമുദായങ്ങളെ അകറ്റാനാണ് ബിജെപിയുടെ ശ്രമം. മണിപ്പൂർ കത്തിയപ്പോൾ സിബിസിഐ പറഞ്ഞത് സർക്കാർ എന്തുകൊണ്ട് കേട്ടില്ല? ആഗ്ലോ ഇന്ത്യൻ സംവരണം ഇല്ലാതെയാക്കിയ സർക്കാരാണിതെന്നും ഹൈബി കുറ്റപ്പെടുത്തി. 

ഹൈബിക്ക് മറുപടിയുമായി മന്ത്രി ജോർജ് കുര്യൻ രം​ഗത്തെത്തി. കോൺ​ഗ്രസുകാർ 2014 ൽ ഇടുക്കി ബിഷപ്പ് ഹൗസ് ആക്രമിച്ച കേസ് പരാമർശിച്ചായിരുന്നു ജോർജ് കുര്യന്റെ പ്രതികരണം. 2021 ൽ പാലാ ബിഷപ്പ് ഹൌസ് പിഎഫ്ഐ ആക്രമിച്ചു. അന്ന് ഇന്നത്തെ പ്രതിപക്ഷ നേതാവ് പറഞ്ഞത് ബിഷപ്പിനെതിരെ കേസെടുക്കാനാണ്. നരേന്ദ്ര മോദിക്ക് മാത്രമേ മുനമ്പത്തുകാരെ രക്ഷിക്കാൻ സാധിക്കൂ എന്നും ജോർജ് കുര്യൻ പറഞ്ഞു.

കേരളത്തിലെ ബിഷപ്പുമാർ മോദിയെ കാണാൻ എത്തുകയാണ്. നിങ്ങൾ വടക്കോട്ട് നോക്കിയിരിക്കൂ എന്നും ജോർജ് കുര്യൻ പരിഹസിച്ചു. തുടർന്ന് എന്തുകൊണ്ടാണ് ജോർജ് കുര്യൻ സംസാരിച്ചതെന്ന് കെസി വേണു​ഗോപാൽ ചോദിച്ചു. മന്ത്രിയെന്ന നിലയിൽ ജോർജ് കുര്യന് സംസാരിക്കാമെന്നായിരുന്നു ചെയറിന്റെ മറുപടി. 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments