ന്യൂഡല്‍ഹി: ലോക്സഭ പാസാക്കിയതിന് പിന്നാലെ വഖഫ് നിയമ ഭേദഗതിബില്‍ ഇന്ന് രാജ്യസഭയില്‍. ഭരണപക്ഷത്തിന് രാജ്യസഭയിലും ഭൂപരിപക്ഷമുള്ളതിനാൽ ബിൽ പാസാകും.232 നെതിരെ 288 വോട്ടുകള്‍ക്കാണ് ബില്‍ ലോക്സഭയില് പാസായത്. പ്രതിപക്ഷത്തിന്റെ എല്ലാ ഭേദഗതികളും വോട്ടിനിട്ട് തളളി.14 മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിലാണ് വഖഫ് നിയമ ഭേദഗതി ബിൽ ലോക്സഭയിൽ പാസാക്കിയത്.
ഇലക്ട്രോണിക് രീതിയിൽ നടന്ന വോട്ടെടുപ്പിലാണ് 288 പേർ അനുകൂലിക്കുകയും 238 പേർ എതിർക്കുകയും ചെയ്തത്. എംപിമാരായ കെ.സി വേണുഗോപാൽ, ഗൗരവ് ഗോഗോ, എൻ.കെ പ്രേമചന്ദ്രൻ, ഇ. ടി മുഹമ്മദ് ബഷീർ , കെ.രാധകൃഷ്‌ണൻ തുടങ്ങിയവരുടെ ഭേദഗതികൾ ശബ്ദവോട്ടിനിട്ട് തള്ളി.