Friday, January 10, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsആമിർ ഖാൻ ചിത്രമായ ദംഗല്‍ താരം സുഹാനി ഭട്​നഗര്‍ അന്തരിച്ചു

ആമിർ ഖാൻ ചിത്രമായ ദംഗല്‍ താരം സുഹാനി ഭട്​നഗര്‍ അന്തരിച്ചു

ആമിർ ഖാൻ ചിത്രമായ ദംഗല്‍ താരം സുഹാനി ഭട്​നഗര്‍(19) അന്തരിച്ചു. കുറച്ചുകാലമായി സുഹാനി അസുഖ ബാധിതയായിരുന്നുവെന്നും ചികിത്സ തേടിയിരുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്.ഫരീദാബാദിലെ അജ്​റോണ്ട ശ്​മശാനത്തില്‍ നടിയുടെ അന്ത്യകര്‍മങ്ങള്‍ നടക്കും.

ചിത്രത്തിൽ ഗുസ്തി താരം ബബിത ഫോഗട്ടിന്‍റെ ബാല്യകാലമാണ് താരം അവതരിപ്പിച്ചത്. 2016ൽ പുറത്തിറങ്ങിയ ദംഗലിലൂടെയാണ് സുഹാനിയുടെ സിനിമാ പ്രവേശനം. ഏതാനും ടെലിവിഷൻ സീരിയലുകളിലും താരം വേഷമിട്ടിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com