Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഫ്രാന്‍സിസ് മാർപാപ്പയുടെ അന്ത്യം ഹൃദയസ്തംഭനം പക്ഷാഘാതവും മൂലമെന്ന് വത്തിക്കാൻ

ഫ്രാന്‍സിസ് മാർപാപ്പയുടെ അന്ത്യം ഹൃദയസ്തംഭനം പക്ഷാഘാതവും മൂലമെന്ന് വത്തിക്കാൻ

വത്തിക്കാന്‍: ഫ്രാന്‍സിസ് മാർപാപ്പയുടെ അന്ത്യം ഹൃദയസ്തംഭനം പക്ഷാഘാതവും മൂലമെന്ന് വത്തിക്കാൻ. ഇന്നലെ രാവിലെ പ്രാദേശിക സമയം 7.35ഓടെയായിരുന്നു അന്ത്യം. ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് സുഖം പ്രാപിച്ച് വിശ്രമത്തിലായിരിക്കെയാണ് പോപ്പ് വിടവാങ്ങിയത്.

ഗസ്സയില്‍ ഉടൻ തന്നെ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ഈസ്റ്റ‍ർ സന്ദേശത്തിൽ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.പക്ഷാഘാതത്തെതുടർന്ന് കോമയിലായ പോപ്പിന് ഹൃദയസ്തംഭനം ഉണ്ടായെന്നാണ് വത്തിക്കാൻ വാർത്താക്കുറിപ്പിൽ അറിയിച്ചത്.

വത്തിക്കാൻ ഡയറക്ട്രേറ്റ് ഓഫ് ഹെൽത്ത് ഡയറക്ടർ പ്രെഫസർ ആൻഡ്രിയ ആർക്കെഞ്ജെലിയാണ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മാർപ്പാപ്പയുടെ ഭൗതികദേഹം സാന്ത മാർട്ട ചാപ്പലിലെത്തിക്കും . ഇന്നലെ വൈകിട്ട് ആയിരങ്ങളാണ് സെൻ്റ് പീറ്റേഴ്സ് ചത്വരത്തിൽ മാർപ്പാപ്പയ്ക്ക് ജപമാല പ്രാർഥന നടത്തി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments