ന്യൂഡൽഹി: പാകിസ്താന് മുന്നറിയിപ്പുമായി കരുത്ത് കാണിച്ച് ഇന്ത്യൻ വ്യോമസേനയുടെ അഭ്യാസപ്രകടനം ‘ആക്രമൺ’. പർവതപ്രദേശങ്ങളിലും കരപ്രദേശങ്ങളിലും ഇന്ത്യയുടെ ആക്രമണ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള പരിശീലനമാണ് ഇന്ന് സെൻട്രൽ സെക്ടറിൽ നടന്നത്.
സെൻട്രൽ കമാൻഡിൽ റഫാൽ, സുഖോയ് യുദ്ധവിമാനങ്ങൾ അണിനിരത്തിയാണ് ഇന്ത്യ വ്യോമാഭ്യാസം നടത്തിയത്. നാവികസേന യുദ്ധ കപ്പലായ ഐഎൻഎസ് സൂറത്തിൽ നിന്ന് മിസൈൽ പരിശീലനവും വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ദീർഘദൂര ആക്രമണ ദൗത്യങ്ങൾക്കും ശത്രു കേന്ദ്രങ്ങൾക്കെതിരായ മിന്നൽ ആക്രമണങ്ങൾക്കും സജ്ജമെന്ന് പ്രതിരോധവൃത്തങ്ങൾ അറിയിച്ചു.



