Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു.

ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു.

ബെംഗളൂരു: ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു. ബെംഗളൂരിവിലയിരുന്നു അന്ത്യം. 84 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലിരിക്കെയായിരുന്നു വിയോഗം.

പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് ഗാഡ്ഗിൽ സമർപ്പിച്ച റിപ്പോർട്ട് പഠിക്കാൻ നിയോഗിക്കപ്പെട്ട സമിതിയുടെ ചെയർമാനായിരുന്നു കസ്തൂരിരംഗൻ. 1994 മുതൽ 2003 വരെ ഐഎസ്‌ആർഒയുടെ ചെയർമാനായിരുന്നു. 2003 മുതൽ 2009 വരെ രാജ്യസഭാ എംപിയായിരുന്നു.

ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളായ ആര്യഭട്ട, ഭാസ്കര എന്നിവയുടെ പ്രൊജക്ട് ഡയറക്ടറായിരുന്നു. ആസൂത്രണ അകമ്മീഷൻ അംഗവും കൂടിയായിരുന്നു. പത്മശ്രീ(1982), പത്മഭൂഷൺ(1992), പത്മ വിഭൂഷൺ(2000) എന്നിവ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. ജവഹർലാൽ നെഹ്റു സർവകലാശാല വൈസ് ചാൻസലറും കർണാടക വിജ്ഞാന കമ്മീഷൻ അംഗവുമായിരുന്നു. ബാംഗ്ളൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments