Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമകൻ ജീവനോടെയുണ്ടെങ്കിൽ ഉടൻ കീഴടങ്ങണം , ഭീകരൻ ആദിൽ ഹുസൈന്റെ അമ്മ

മകൻ ജീവനോടെയുണ്ടെങ്കിൽ ഉടൻ കീഴടങ്ങണം , ഭീകരൻ ആദിൽ ഹുസൈന്റെ അമ്മ

ശ്രീനഗർ: മകൻ ജീവനോടെയുണ്ടെങ്കിൽ ഉടൻ കീഴടങ്ങണം എന്ന് പഹൽഗാം ഭീകരാക്രമണത്തിൽ പങ്കാളിയായ ഭീകരൻ ആദിൽ ഹുസൈന്റെ അമ്മ. മകനെപറ്റി എട്ട് വർഷമായി വിവരങ്ങൾ ഒന്നും അറിയില്ലെന്നും മകൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടാലും ഒന്നും പറയാനില്ല എന്നും അമ്മ ഷെഹസാദ പറഞ്ഞു. ഭീകരാക്രമണത്തിൽ പങ്കാളികളായ രണ്ട് പ്രദേശിക ഭീകരരിൽ ഒരാളാണ് ആദിൽ. ആസിഫ് എന്ന യുവാവാണ് മറ്റൊരാൾ. രണ്ടുപേരുടേയും വീടുകൾ ഇന്നലെ പ്രദേശിക സർക്കാർ തകർത്തിരുന്നു.

ഭീകരാക്രമണവുമായി മകന് ബന്ധമുണ്ടെന്ന് കരുതുന്നില്ല. എന്നാൽ പങ്കുവ്യക്തമാക്കുന്ന എന്തെങ്കിലും തെളിവുകൾ ഉണ്ടെങ്കിൽ മകനെതിരെ നടപടി എടുക്കണം. കുടുംബം യാതൊരു തരത്തിലും ഭീകരാക്രമണത്തെ പിന്തുണയ്ക്കുന്നില്ല. ഞാനും മറ്റു രണ്ട് മക്കളും അവരുടെ ചെറിയ കുട്ടികളും താമസിക്കുന്ന വീടാണ് സ്‌ഫോടനം നടത്തി അധികൃതർ തകർത്തത്. ഇനി ഇവിടെ എങ്ങനെ ഞങ്ങൾ ജീവിക്കും? സെക്യൂരിറ്റി ഏജൻസി ബലമായാണ് ഇവിടെ നിന്ന് ഞങ്ങളെ പിടിച്ച് മാറ്റിയത്’ എന്നും ഷെഹസാദ പറഞ്ഞു. വീടിന് അടുത്തുതന്നെയുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ അധ്യാപകനായി ജോലി ആദിൽ ചെയ്തിരുന്നു. ബിരുദാനന്തര ബിരുദധാരിയാണ് ഇയാൾ.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments