Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅതിർത്തി സംഘർഷം രൂക്ഷം: നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ദില്ലിയിൽ തിരക്കിട്ട നീക്കങ്ങൾ

അതിർത്തി സംഘർഷം രൂക്ഷം: നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ദില്ലിയിൽ തിരക്കിട്ട നീക്കങ്ങൾ

ദില്ലി: അതിർത്തി സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ദില്ലിയിൽ തിരക്കിട്ട നീക്കങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ സേനാമേധാവിമാർ അടക്കം പങ്കെടുക്കുന്ന യോഗം പുരോഗമിക്കുകയാണ്. ദില്ലിയിൽ പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം നടക്കുന്നത്. പ്രതിരോധ മന്ത്രിയും ദേശീയ സുരക്ഷ ഉപദേഷ്ടാവും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി യോഗം നാളെ വീണ്ടും ചേരും. ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാനെ തെമ്മാടി രാജ്യമെന്ന് വിശേഷിപ്പിച്ച ഇന്ത്യ, പാക് വിമാനങ്ങൾക്കും കപ്പലുകൾക്കും നിയന്ത്രണം പ്രഖ്യാപിക്കുമെന്നാണ് വിലയിരുത്തൽ.

നാളെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സുരക്ഷാ കാര്യങ്ങൾക്കുള്ള നിർണ്ണായക മന്ത്രിസഭ യോഗവും നടക്കും. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം രണ്ടാം തവണയാണ് സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിസഭാ യോഗം ചേരുന്നത്. ആദ്യ യോഗത്തിലാണ് നയതന്ത്ര സൈനിക തലങ്ങളിൽ പാകിസ്ഥാനെതിരെ കൂടുതൽ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചത്. നിയന്ത്രണ രേഖയിലും മറ്റ് അതിർത്തികളിലുമുള്ള ഏറ്റുമുട്ടൽ യോഗം വിലയിരുത്തും. സ്ഥലം എവിടെയെന്ന് വെളിപ്പെടുത്താതെ നടത്തുന്ന ആക്രമണത്തിന്റെയും വിശദാംശങ്ങൾ സമിതി പരിശോധിക്കും. യോഗത്തിന്റെ തീരുമാനം എന്താകുമെന്നതിൽ കടുത്ത ആകാംക്ഷ നിലനിൽക്കുകയാണ്. ഇതിനിടെയാണ് ആഭ്യന്തര മന്ത്രാലയത്തിൽ ഉന്നത തല യോഗം ചേർന്നത്. ആഭ്യന്തര സെക്രട്ടറി വിളിച്ച യോഗത്തിൽ ബിഎസ്എഫ്, സിആർപിഎഫ്, അസംറൈഫിൾസ്, എൻഎസ് ജി മേധാവിമാർ പങ്കെടുത്ത് സാഹചര്യം വിലയിരുത്തി. രാവിലെ നടന്ന പൊതു പരിപാടിയിൽ ലക്ഷ്യം വലുതാണെന്നും, സമയം കുറവാണെന്നമുള്ള പ്രധാനമന്ത്രിയുടെ പരാമർശം അടിയന്തര സാഹചര്യത്തിന്റെ സൂചനയായി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments