Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsതടവുകാരനെ രക്ഷപ്പെടാൻ അനുവദിച്ചതിന് ജഹ്‌റയിലെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് മൂന്ന് വർഷം കഠിന തടവ്

തടവുകാരനെ രക്ഷപ്പെടാൻ അനുവദിച്ചതിന് ജഹ്‌റയിലെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് മൂന്ന് വർഷം കഠിന തടവ്

കുവൈത്ത് സിറ്റി: ഒരു തടവുകാരനെ രക്ഷപ്പെടാൻ അനുവദിച്ചതിന് ജഹ്‌റയിലെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് മൂന്ന് വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കുവൈത്തിലെ ക്രിമിനൽ കോടതി. പൊലീസ് രേഖകൾ തിരുത്തിയതിനും ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിനും പ്രോസിക്യൂട്ടർമാർ ഉദ്യോഗസ്ഥർക്കെതിരെ കുറ്റം ചുമത്തി.മേലുദ്യോഗസ്ഥരുടെ നിയമവിരുദ്ധമായ ഉത്തരവുകൾ അനുസരിക്കാൻ ഒരു കീഴുദ്യോഗസ്ഥനും ബാധ്യസ്ഥനല്ലെന്ന് കോടതി മുന്നറിയിപ്പ് നൽകി. ഉദ്യോഗസ്ഥരുടെ നടപടി പൊതുവിശ്വാസത്തിന്റെ ഗുരുതരമായ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. നിയമവാഴ്ചയ്ക്കും പൊതുസേവനത്തിന്റെ സത്യസന്ധതയ്ക്കും ഭീഷണിയുയർത്തുന്ന ഏതൊരു പ്രവണതയെയും തടയാൻ കടുത്ത ശിക്ഷകൾ അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments